മറ്റു അണിയറ പ്രവര്‍ത്തകരുടേയും താരങ്ങളുടേയും പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സുകുമാര കുറുപ്പിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് ശ്രീനാഥ് സിനിമയാക്കുന്നത്
കൊച്ചി : ദുല്‍ഖറിനെ നായകനാക്കി ശ്രീനാഥ് അണിയിച്ചൊരുക്കുന്ന കുറുപ്പ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. പോസ്റ്റര്‍ ഫേസ്‌ബുക്കിലൂടെയാണ് പുറത്ത് വിട്ടത് സംവിധായകന്‍. ചിത്രത്തിന്‍റെ കഥ ജിതിന്‍ ജോസിന്‍റെതാണ്. ഡാനിയല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മറ്റു അണിയറ പ്രവര്‍ത്തകരുടേയും താരങ്ങളുടേയും പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
സുകുമാര കുറുപ്പിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് ശ്രീനാഥ് സിനിമയാക്കുന്നത്. ദുല്‍ഖര്‍ സുകുമാര കുറുപ്പായി എത്തുന്നുവെന്ന നിലയില്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം 'സെക്കന്‍ഡ് ഷോ' സംവിധാനം ചെയ്തത് ശ്രീനാഥ് ആയിരുന്നു. മോഹന്‍ ലാലിനെ വെച്ച് 'കൂതറ' ഒരുക്കിയതും ശ്രീനാഥായിരുന്നു. മലയാളത്തില്‍ 'ഒരു യമണ്ടന്‍ പ്രേമകഥ'യിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബോളിവുഡ് ചിത്രം 'കര്‍വാന്‍' ആണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
