മയക്കുമരുന്ന് കേസില്‍ നടിയും ഐറ്റം ഡാന്‍സറുമായ മുമൈക്ക് ഖാനെ ചോദ്യം ചെയ്യും. ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുമൈത്തിനോട് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് നോട്ടീസ് നല്‍തി.

ജൂലൈ 28നാണ് സ്പെഷല്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ മുമൈത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ മുമൈത്ത് ഖാനെ ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അകുന്‍ സബര്‍വാളും അറിയിച്ചിട്ടുണ്ട്.