മദ്യപിച്ച് വാഹനമോടിച്ച തമിഴ് നടന്‍ ജയ് അറസ്റ്റില്‍. ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അടയാര്‍ ഫ്ലൈ ഓവറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസ് ജയ് മദ്യപിച്ചതായി കണ്ടെത്തി. ഇതിനെതുടര്‍ന്നാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം.
പുതിയ ചിത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഢംബര ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടന്‍. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് ജയ് ഡിവൈഡറിലേക്ക് കയറ്റിയെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്‍റെ ഔട്ടി കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു
ഇത് രണ്ടാം തവണയാണ് ജയ് പോലീസ് പിടിയിലാവുന്നത്. 2014 ലും സമാനമായ സംഭവുമുണ്ടായെന്ന് പോലീസ് പറഞ്ഞു. ഇതേസമയം താരത്തിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു. ഇതുമാത്രമല്ല വാഹന ലൈസന്‍സ്, വാഹന ഇന്‍ഷുറസ് ഇവയൊന്നും കരുതിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. 279 സെക്ഷന്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
