നാട്ടുകാരോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും; സിനിമയെ വെല്ലുന്ന ഡബ്സ്മാഷ്

ചിരിയുടെ മാലപ്പടക്കം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് 1993 ല്‍ അനിയന്‍ സംവിധാനം ചെയ്ത മുഴുനീള കോമഡി ചിത്രമാണ് കാവടിയാട്ടം. പ്രമുഖ താരങ്ങളായ ജയറാം, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, സിന്ദുജ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ഇത്. പട്ടാള ജോലിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഭ്രാന്തഭിനയിക്കുന്ന ജയറാമിന്‍റെ വേഷം ഇന്നും മലയാളികളില്‍ ചിരിപടര്‍ത്തുന്നവയാണ്.

ചിത്രത്തിലെ ഈ രംഗം ഡബ്സ്മാഷിലൂടെ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. സിനിമയെ വെല്ലുന്ന മേക്കിങ്ങാണ് വീഡിയോ ശ്രദ്ധേയമാക്കുന്നത്. ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ അവര്‍ ഉപയോഗിച്ച സംവിധാവും ഒടുവില്‍ ചിരിപടര്‍ത്തുന്നതാണ്. കയറില്‍ ടയറ് കെട്ടിത്തൂക്കി അതിലിരുന്നാണ് ക്രെയിന്‍ ഷോട്ടുകള്‍ ചിത്രീകരിച്ചിരിക്കുന്നത്. രസകരാമായ വീഡിയോ കാണാം...

സിനമയിലെ രംഗം കാണാം