ഓസ്റ്റിയോജനിസിസ് എന്ന രോഗാവസ്ഥയുടെ പിടിയിലായി ജീവിതം വീല്‍ച്ചെയറില്‍ ഹോമിക്കേണ്ടിവന്ന യുവതിയാണ് ധന്യ. അമൃതവര്‍ഷിണി എന്ന സംഘടനയിലൂടെ രോഗമുള്ളവര്‍ക്ക് കൈത്താങ്ങാവുന്ന പദ്ധതിയുമായി രംഗത്ത് എത്തിയ ധന്യയെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്‍റെ ഫേസ്ബുക്കിലൂടെയാണ് താരം ധന്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

ധന്യ എന്ന മനോഹരിയായ യുവതിയെ പരിചയപ്പെടാന്‍ കഴിഞ്ഞു. ഓസ്റ്റിയോജന്‍സിസ് ഇഎംപെര്‍ഫെക്ടറ് എന്ന് പേരുള്ള രോഗാവസ്ഥയ്ക്ക് അടിമയായ ധന്യ അമൃത വര്‍ഷിണി എന്ന എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരികയാണ്. നമുക്ക് ഓരോരുര്‍ത്തര്‍ക്കും ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയും.

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും പോസറ്റീവും മനോഹരിയുമായ യുവതിയാണ് ധന്യ. ഒരുപിടി നല്ല ചിന്തകളും ചുണ്ടില്‍ പുഞ്ചിരിയുമുള്ള ധന്യയുടെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇന്നത്തെ ദിവസം അവര്‍ എനിക്ക് വേണ്ടിശോഭനമാക്കി അമൃത വര്‍ഷിണിക്കും ധന്യയ്ക്കും ആശംസകള്‍. ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
