യുവനിര നായകന്‍മാരില്‍ ദുല്‍ഖറിന് ആരാധകര്‍ ഏറെയാണ്. അതിനാല്‍ തന്നെ സിനിമകളില്‍ സിനിമകളിലേക്ക് ഓടുന്ന തിരക്കിലുമാണ്. അന്യഭാഷാ ചിത്രങ്ങളിലടക്കം അഭിനയിക്കാനുള്ള നെട്ടോട്ടത്തിലാണ് താരമിപ്പോള്‍. എന്നാല്‍ ആരാധകരെ ഏറെ ഞെട്ടിച്ചത് ഇതൊന്നുമല്ല. ഇനി ബോളിവുഡിലേക്ക് എന്ന വാര്‍ത്തകളാണ്.

റോണി സ്രുക്കുവാല നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. 

 അക്ഷയ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാല്‍ അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സെപ്തംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 

 ഇപ്പോള്‍ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചിരിക്കുകായാണ്. നടി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനദി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കാന്‍ പോകുന്നത്.