പുലിമുരുകന്‍റെ യൂട്യൂബ് റെക്കോര്‍ഡ് മറകടന്ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്‍റെ സുവിശേഷങ്ങള്‍. പുലിമുരുകന്‍റെ ടീസറിനും ട്രെയ്‌ലറിനും ആദ്യ ദിവസങ്ങളില്‍ ലഭിച്ച ജനപ്രീതിയെ മറികടന്നിരിക്കുകയാണ് സത്യന്‍ അന്തിക്കാടിന്‍റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍.

ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് ദുല്‍ഖര്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയത്. ട്രെയ്‌ലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7 ലക്ഷത്തിലേരെ തവണ ടീസര്‍ കണ്ടു കഴിഞ്ഞു. ആദ്യ ഇരുപത് മണിക്കൂറില്‍ 4.92 ലക്ഷം തവണയും ടീസര്‍ കണ്ടു. എന്നാല്‍ പുലിമുരുകന്‍ ടീസറിന് ആദ്യ 20 മണിക്കൂറില്‍ ലഭിച്ച യൂട്യൂബ് കാഴ്ചകള്‍ 4.28 ലക്ഷമായിരുന്നു. 

വ്യവസായിയായ വിന്‍സെന്‍റിന്‍റെയും കുടുംബത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. വിന്‍സെന്‍റായി മുകേഷും ജോമോനായി ദുല്‍ഖറും അഭിനയിക്കുന്നു. മറ്റൊരു മകന്‍റെ വേഷത്തില്‍ വിനു മോഹനാണ് അഭിനയിക്കുന്നത്.