തന്റെ മകളുടേതെന്ന പേരില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിക്കരുതെന്ന് ദുല്‍ഖര്‍. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖറിന്റെ അഭ്യര്‍ഥന.

കുഞ്ഞിന്റെ വ്യാജ ഫോട്ടോ പ്രചരിപ്പിക്കരുതെന്ന് പ്രിയപ്പെട്ടവരോട് അഭ്യര്‍ഥിക്കുകയാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ഞാന്‍ തന്നെ ഫോട്ടോ ചെയ്തോളാം- ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പറയുന്നു.


പെൺകുട്ടിയുടെ അച്ഛനായ വിവരം ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആശുപത്രി റിപ്പോർട്ടിന്റെ പകര്‍പ്പും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു ദുല്‍ഖറിന്റെ പത്നി അമാല്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ എക്കാലത്തെയും വലിയ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ ദുൽക്കർ ഫേസ്ബുക്കിൽ കുറിച്ചു.