സിനിമയുടെ പ്രചാരണത്തിന് മമ്മൂട്ടിയെത്തുമെന്ന് സിനിമാ നിരൂപകന്‍ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തത് ബോളിവുഡില്‍ വാര്‍ത്തയായിരുന്നു

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ പ്രചാരണത്തിന് മമ്മൂട്ടിയെത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദുല്‍ഖര്‍ സല്‍മാന്‍. മകന്റെ സിനിമയുടെ പ്രചാരണത്തിന് മമ്മൂട്ടിയെത്തുമെന്ന് സിനിമാ നിരൂപകന്‍ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തത് ബോളിവുഡില്‍ വാര്‍ത്തയായിരുന്നു. 

Scroll to load tweet…

മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാന്റെ പ്രചാരണത്തിന് മമ്മൂട്ടിയെത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് ദുല്‍ഖര്‍. തന്നെയോ തന്റെ ചിത്രങ്ങളേയോ പിതാവ് ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല. അതില്‍ മാറ്റവും ഉണ്ടാകില്ലെന്ന് തരണിന്റെ ട്വീറ്റിന് ദുല്‍ഖര്‍ മറുപടി കുറിച്ചു. 

ഇര്‍ഫാന്‍ ഖാനും മിഥില പാര്‍ക്കര്‍ക്കും ഒപ്പമാണ് ദില്‍ഖറിന്റെ ബോളിവുഡിലെ കന്നിച്ചിത്രം. ഒരു യാത്രയ്ക്കിടെ മൂന്ന് പേര്‍ക്കുണ്ടാവുന്ന അനുഭവങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. ആഗസ്റ്റ് മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തും. 

ദുല്‍ഖര്‍ വാര്‍ത്ത നിഷേധിച്ചതോടെ തെറ്റ് തിരുത്തി തരണ്‍ ആദര്‍ശ് രംഗത്തെത്തി. 

Scroll to load tweet…