മണിരത്നത്തിന്റെ ഒകെ കണ്‍മണി എന്ന സിനിമയിലൂടെയാണ് ദുല്‍ഖര്‍ തമിഴകത്ത് എത്തിയത്. സിനിമ വന്‍ വിജയമാകുകയും തെന്നിന്ത്യയില്‍ ദുല്‍ഖറിന് ആരാധകപിന്തുണ കൂടുകയും ചെയ്‍തു. ഒകെ കണ്‍മണി ഇപ്പോള്‍ ഹിന്ദിയിലേക്കും എത്തിക്കുകയാണ്. അതേസമയം ദുല്‍ഖര്‍ വീണ്ടും തമിഴില്‍ നായകനാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ഒരു റൊമാന്റിക് എന്റര്‍ടൈനര്‍ സിനിമയായിട്ടാണ് ദുല്‍ഖറിന്റെ പുതിയ തമിഴ് സിനിമ ഒരുക്കുന്നത്. കാര്‍ത്തിക് ആണ് സംവിധായകന്‍. മൂന്നു നായികമാരുണ്ടാകുമെന്നുമാണ് വാര്‍ത്ത. നിവേദ, മേഘാ ആകാശ് എന്നിവരുടെ പേരാണ് ഇപ്പോള്‍ നായികമാരായി പറഞ്ഞുകേള്‍ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.