മലയാള സിനിമയില്‍ ഭാഗ്യമുള്ള ഭാഷയാണ് തൃശൂര്‍ ഭാഷ. തൃശൂര്‍ ഭാഷ പറഞ്ഞ മിക്ക മലയാള സിനിമയും ഹിറ്റാണ്. ഇപ്പോഴിതാ വീണ്ടും തൃശൂര്‍ ഭാഷ പറയുന്ന കഥാപാത്രങ്ങളുമായി ഒരു സിനിമ വരുന്നു. ദുല്‍ഖറാണ് ഇത്തവണ തൃശൂര്‍ ഭാഷ പറയുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ദുല്‍ഖര്‍ തൃശൂര്‍ക്കാരന്‍ ആകുന്നത്. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മകനായി ദുല്‍ഖറും അച്ഛനായി മുകേഷും അഭിനയിക്കുന്നു. ഇതാദ്യമായാണ് ഇരുവരും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.