കൊച്ചി: മമ്മൂട്ടിയുടെ വാഹനപ്രേമത്തെക്കുറിച്ച് മലയാളിക്ക് നല്ല ധാരണയാണ്. കഴിഞ്ഞ നാല് ദശകത്തിലേറെയായി അത് മലയാളികള്‍ കാണുന്നതാണ്. കാറുകളുടെ നീണ്ട നിര തന്നെ മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. പുത്രനും യുവനടന്‍മാരില്‍ ശ്രദ്ധയനുമായ ദുല്‍ഖര്‍ സല്‍മാനും വാഹനപ്രേമത്തിന്‍റെ കാര്യത്തില്‍ ഒട്ടും മോശമല്ല.

ഇക്കാലയളവില്‍ തന്നെ അത്യാവശ്യം വാഹനങ്ങളൊക്കെ ഡി ക്യു സ്വന്തമാക്കിയിട്ടുണ്ട്. ദുല്‍ഖറിന്‍റെ രാജകുമാരി മറിയവും ചരിത്രം ആവര്‍ത്തിക്കുന്നുവോയെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച് ചിത്രം തന്നെയാണ് ചോദ്യങ്ങളുടെ അടിസ്ഥാനം.

കഴിഞ്ഞ ദിവസം രാത്രി ദുല്‍ഖര്‍ പങ്കുവച്ച ചിത്രം, കാറിനകത്തിരിക്കുന്ന മറിയം ഗിയറില്‍ പിടിക്കാന്‍ ശ്രമിക്കുന്നതായിരുന്നു. മമ്മൂട്ടിയുടെയും ദുല്‍ഖറിന്‍റെയും ചരിത്രം മറിയം ആവര്‍ത്തിക്കുകയാണോയെന്നാണ് ചിത്രം കണ്ട പലരും ചോദിക്കുന്നത്.