മലയാളത്തിൻ്റെ യുവനടൻ ദുൽഖറും വിജയസിനിമകളുടെ സംവിധായകൻ ലാൽ ജോസും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയായ ഒരു ഭയങ്കര കാമുകൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. 2016 ൽ സിനിമയെ കുറിച്ച് വിവരങ്ങൾ പുറത്ത് വിടുകയും 2017 ൻ്റെ തുടക്കത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ദുൽഖറിൻ്റെ തിരക്കുകൾ കാരണം നീണ്ടു പോവുകയായിരുന്നു. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

റോമൻ്റിക് കോമഡിയായി ഒരുക്കുന്ന ചിത്രം ലാല്‍ ജോസിൻ്റെ വലിയ പ്രോജക്ടുകളിലൊന്നാണ്. ബോളിവുഡിലും തെലുങ്കിലും തമിഴിലുമായി ദുൽഖർ അഭിനയിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഒരു ഭയങ്കര കാമുകൻ്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് പുതിയ വാർത്ത. കേരളത്തിലും ദുബൈയിലുമായിരിക്കും ഷൂട്ട്. മുമ്പ് വിക്രമാദിത്യൻ എന്ന സിനിമയിലായിരുന്നു ദുൽഖറും ലാൽജോസും ഒന്നിച്ചത്.