അനുമോളോട് അസൂയ തോന്നുന്നു; ദുല്‍ഖര്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 6, Dec 2018, 6:41 PM IST
Dulquer Salmaan launches the title of Anuyathra
Highlights

അനുമോളുടെ ഇഷ്ടങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ടൈറ്റില്‍ രൂപവത്കരിച്ചിരിക്കുന്നത്. അനുയാത്ര എന്നാണ് യൂട്യൂബ് ചാനലിന്‍റെ പേര്

കൊച്ചി: നടി അനുമോളിന്‍റെ ട്രാവല്‍ വീഡിയോ ചാനല്‍ പ്രകാശനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യൂട്യൂബ് ചാനല്‍ വഴി അനുമോളും ദുല്‍ഖറും പുതിയ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.

 .അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്നും, ഇത്തരമൊരു ചാനല്‍ വലിയ ആഗ്രഹമാണെന്നും ദുല്‍ഖര്‍ വീഡിയോയില്‍ പറയുന്നു.

അനുമോളുടെ ഇഷ്ടങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ടൈറ്റില്‍ രൂപവത്കരിച്ചിരിക്കുന്നത്. അനുയാത്ര എന്നാണ് യൂട്യൂബ് ചാനലിന്‍റെ പേര്.  യാത്രകളുമായി അനുമോള്‍ക്കുള്ള ചങ്ങാത്തം എന്ന സൂചനയുമായാണ് അനുമോള്‍ യൂട്യൂബ് ചാനലുമായി എത്തുന്നത്.

loader