ദുൽഖർ സ്റ്റിയറിംഗിൽ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങൾ ചിത്രത്തിലെ നായികയായ സോനം കപൂറാണ് ട്വീറ്റ് ചെയ്തത്. തുടർന്ന് മുംബൈ പൊലീസ് ഇത് ട്വീറ്റ് ചെയ്യുകയും റോഡിലെ മറ്റുള്ളവരുടെ ജീവൻ അപകടത്തിൽപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ പാടില്ലെന്ന് നിർദ്ദേശിക്കുകയും ചെയ്തു

കൊച്ചി: വണ്ടി ഓടിക്കുമ്പോൾ ഫോണിൽ മെസേജ് അയച്ചുവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി ദുൽഖർ സൽമാൻ. ട്രക്കിന് മുകളിൽ കാർ വച്ചുള്ള സിനിമാ ചിത്രീകരിക്കുന്നതിനിടെയാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയച്ചതെന്ന് ദുൽഖർ വിശദീകരിച്ചു. ദുൽഖർ സ്റ്റിയറിംഗിൽ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങൾ ചിത്രത്തിലെ നായികയായ സോനം കപൂറാണ് ട്വീറ്റ് ചെയ്തത്. 

മുംബൈ പൊലീസ് ഇത് ട്വീറ്റ് ചെയ്യുകയും റോഡിലെ മറ്റുള്ളവരുടെ ജീവൻ അപകടത്തിൽപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ പാടില്ലെന്ന് നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നാണ് ദുൽഖർ വിശദീകരണവുമായി രംഗത്തെത്തിയത്. കാര്യങ്ങളറിയാതെയാണ് മുംബൈ പൊലീസ് പ്രതികരിച്ചതെന്നും ദുൽഖർ ആരോപിച്ചു.

Scroll to load tweet…