കൊച്ചി: മലയാള സിനിമ സ്വന്തം ഇടം അടയാളപ്പെടുത്തി കഴിഞ്ഞ ദുല്‍ഖര്‍ സല്‍മാന്‍. പ്രണവ് മോഹന്‍ലാല്‍ ബാലതാരമായി ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരമാണ് ഇപ്പോള്‍ നായക അരങ്ങേറ്റം കുറിക്കുന്ന 'ആദി' ഉടന്‍ എത്തുകയും ചെയ്യും. എങ്കിലും എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വാര്‍ത്തയുണ്ട് ഇരുവരും ഒന്നിക്കുന്ന ചിത്രം.
അങ്ങനെയൊരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 'തീര്‍ച്ചയായും ഞങ്ങള്‍ ഒരുമിച്ച് ഒരു ചിത്രത്തില്‍ ഉണ്ടാകും. പക്ഷേ ആ സിനിമയുടെ ആശയവും കഥയും തിരക്കഥയും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഇഷ്ടപ്പെടണമെന്ന് മാത്രം.
അങ്ങനെയൊരു സിനിമയെ പ്രേക്ഷകരെപ്പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണ്' എന്ന് താരം ഒരു അഭിമുഖത്തില്‍ പറയുന്നു. ക്രിസ്മസ് റിലീസായി ആദി തീയറ്ററുകളിലെത്തും. ലാല്‍ ജോസ്, ശ്രീനാഥ് രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് ദുല്‍ഖറിന്റെ അടുത്ത ചിത്രങ്ങള്‍.
