ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുൽഖറിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. 'ഹണി' എന്ന് പേരുള്ള ബോക്സർ ഇനത്തിൽപ്പെട്ട തന്റെ പ്രിയപ്പെട്ട നായക്കൊപ്പമുള്ള ചിത്രമാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്.     

വളർത്തുനായയ്ക്കൊപ്പമുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവച്ച നടൻ ദുൽഖർ സൽമാന് രൂക്ഷവിമർശനം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുൽഖറിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. 'ഹണി' എന്ന് പേരുള്ള ബോക്സർ ഇനത്തിൽപ്പെട്ട തന്റെ പ്രിയപ്പെട്ട നായക്കൊപ്പമുള്ള ചിത്രമാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്.   

''അറിയാവുന്നവർക്ക് മനസ്സിലാകും, ഇതെത്ര വലിയ സംഭവമാണെെന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോൾ പേടിയായിരുന്നു. പക്ഷേ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ മനോഹരിയായ കൂട്ടുകാരി എന്ന അടിക്കുറിപ്പോടെയാണ് ദുൽഖർ ചിത്രം പോസ്റ്റ് ചെയ്തത്.   

View post on Instagram
 

പട്ടി ഹറാമാണെന്നും അതിനെ തൊട്ടാൽ 7 വെള്ളത്തിൽ കുളിക്കണമെന്നാണ് ഭൂരിഭാ​ഗം പേരും ഉന്നയിക്കുന്നത്. നായ നജസ് ആണ്. ഇസ്‌ലാം ആയി ജീവിക്കുമ്പോൾ അതിന്റെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിലും വിമർശിക്കരുതെന്നും ഇസ്‌ലാം എന്ന മതത്തിന്റെ നിയമങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്തവർ എന്തിനാണ് അതിൽ നിൽക്കുന്നതെന്ന് തുടങ്ങിയ കമൻറുകളും കാണാം. അതേസമയം ദുൽഖറിനെ അനുകൂലിച്ചും ആളുകൾ രം​ഗത്തെത്തി.