ദുല്‍ഖര്‍ സല്‍മാന്‍റെ ഈ ഫേസ്ബുക്ക് പോസ്റ്റ് എത്തിയതിന് പിന്നാലെ വന്ന കമന്‍റുകളിലൊന്നാണ് കണ്‍ഫൂഷനായല്ലോ... എന്നത്. അത് ശരിയാണ്, ആകെ കണ്‍ഫ്യൂഷ്യനാണ്. ദുല്‍ഖറിന്‍റെ ചിത്രമല്ല എന്നുകൂടി പറയുമ്പോള്‍ ഏത് ചിത്രമായിരിക്കുമെന്ന ആലോചനയിലാണ് ആരാധകര്‍.
'ഒരു ചിത്രത്തിന്‍റെ ട്രെയിലര്‍ ഇന്ന് വൈകിട്ട് ഞാന്‍ ഷെയര്‍ ചെയ്യാന്‍ പോവുകയാണ്. ഇതില്‍ ഞാന്‍ വളരെ എക്സൈറ്റഡ് ആണ്. പക്ഷെ ഇത് എന്‍റെ പുതിയ ചിത്രത്തിന്‍റേതല്ല, നിങ്ങള്‍ക്ക് ഗസ് ചെയ്യാം'... ഇങ്ങനെ ദുല്‍ഖര്‍ സല്‍മാന്‍റെ ഈ ഫേസ്ബുക്ക് പോസ്റ്റ് എത്തിയതിന് പിന്നാലെ വന്ന കമന്‍റുകളിലൊന്നാണ് കണ്‍ഫൂഷനായല്ലോ... എന്നത്. അത് ശരിയാണ്, ആകെ കണ്‍ഫ്യൂഷ്യനാണ്. ദുല്‍ഖറിന്‍റെ ചിത്രമല്ല
എന്നുകൂടി പറയുമ്പോള്‍ ഏത് ചിത്രമായിരിക്കുമെന്ന ആലോചനയിലാണ് ആരാധകര്‍.
അടുത്ത് തിയേറ്ററുകളില്‍ ഇറങ്ങാന്‍ പോകുന്ന ചിത്രങ്ങളാണ് പലരും ചെയ്തിരിക്കുന്നത്. വളരെ ആഘോഷപൂര്‍വം ദുല്‍ഖര്‍ പുറത്തിറക്കാന്‍ പോകുന്ന ട്രെയിലര്‍ ഏതെങ്കിലും മാസ് ചിത്രത്തിന്‍റെ ആകുമെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെ ഇറങ്ങാനിരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. അതിന് ശേഷമുള്ള മറ്റൊരു വലിയ ചിത്രം രഞ്ജിത്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ഡ്രാമയുടെ ട്രെയിലറാണ്. ഡ്രാമയുടെ ട്രെയിലര്‍ പുറത്തിറക്കുന്നതിനാണ് ദുല്‍ഖറിന്‍റെ ഡ്രാമയെന്നും ആരാധകര്‍ ചോദിക്കുന്നു. നവംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലറാണ് ഇനി വരാനുള്ളത്.
അതേസമയം മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുരരാജയുടെ ട്രെയിലറാണ് എന്ന് ചില ആരാധകര്‍ പറയുന്നുണ്ട്. എന്നാല്‍ മധുരരാജയുടെ ട്രെയിലര്‍ എത്താനുള്ള സമയമായിട്ടില്ലെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആരാധകരുടെ വാദം. എതായാലും ഫുള്‍ കണ്‍ഫൂഷനാക്കിയ ആ സര്‍പ്രൈസ് ട്രെയിലര്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

