കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍. നമ്മുടെ സംസ്ഥാനത്തെ സുരക്ഷിതാവസ്ഥയിലുള്ള വിശ്വാസമാണ് വിശ്വാസമാണ് ഒരൊറ്റ സംഭവം കൊണ്ട് തകര്‍ന്നത് എന്ന് ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത് എളുപ്പമാണ്. നമ്മുടെ സംസ്ഥാത്തെ സുരക്ഷിതാവസ്ഥയിലും സ്ത്രീകളോടുള്ള മാന്യമായ പെരുമാറ്റത്തിലുമെല്ലാം അഭിമാനം കൊള്ളുന്ന ആളായിരുന്നു ഞാന്‍. ഒരൊറ്റ ദിവസം കൊണ്ട് അതെല്ലാം തകര്‍ന്നു തരിപ്പണമായിരിക്കുന്നു. നാട്ടിലെ മുഴുവന്‍ ആണുങ്ങളും ജാഗരൂകരാകേണ്ട സമയമാണിത്. സ്ത്രീകളെ ബഹുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലും പരിചരിക്കുന്നതിലും എല്ലാവര്‍ക്കും ഉത്തരവാദിത്തമാണുള്ളത്- ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പറയുന്നു.