തെലുങ്ക് പതിപ്പ് ഇന്ന് ലോകമെമ്പാടും കേരളത്തില്‍ തമിഴ് പതിപ്പ് വെള്ളിയാഴ്ച

മുന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന തെലുങ്ക് ചിത്രം മഹാനടിക്ക് വന്‍ വരവേല്‍പ്പെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ഏറ്റവുമാദ്യത്തെ പ്രദര്‍ശനങ്ങളില്‍ ചിലത് പുരോഗമിക്കുകയും ചിലത് പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് ഇന്നാണ് റിലീസ്. ആന്ധ്രയിലും തെലുങ്കാനയിലും മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും തെലുങ്ക് സിനിമയ്ക്ക് ഏറെ പ്രേക്ഷകരുള്ള വിദേശ രാജ്യങ്ങളിലും ചിത്രത്തിന്‍റെ ഫസ്റ്റ് ഷോകള്‍ പൂര്‍ത്തിയായി. മികച്ച റിപ്പോര്‍ട്ടുകളാണ് എങ്ങും. ആദ്യഷോകള്‍ കണ്ട പ്രേക്ഷകര്‍ ട്വിറ്ററില്‍ പങ്കുവെക്കുന്ന വിവരമനുസരിച്ച് ദുല്‍ഖറിന്‍റെ ടോളിവുഡ് എന്‍ട്രിക്ക് വന്‍ വരവേല്‍പ്പാണ്. ദുല്‍ഖറിന്‍റെ പ്രകടനത്തിനും തെലുങ്ക് ഡബ്ബിംഗിനുമൊക്കെ പ്രശംസകളുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലൊക്കെ തെലുങ്ക് പതിപ്പ് ഇന്ന് പ്രദര്‍ശനം ആരംഭിക്കും. ഈ മാര്‍ക്കറ്റുകളിലൊക്കെ റിലീസിന് മുന്‍പ് നടന്ന പെയ്ഡ് പ്രിവ്യൂകളില്‍ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. പക്ഷേ മലയാളികള്‍ക്ക് ചിത്രം കാണണമെങ്കില്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കേണ്ടിവരും. തമിഴ് പതിപ്പാണ് കേരളത്തില്‍ എത്തുന്നത് എന്നതാണ് കാരണം. വെള്ളിയാഴ്ചയാണ് തമിഴ് പതിപ്പിന്‍റെ റിലീസ്.

Scroll to load tweet…
Scroll to load tweet…

മുന്‍ തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. 1950ല്‍ ടോളിവുഡിലൂടെ തന്‍റെ അഭിനയജീവിതം ആരംഭിച്ച സാവിത്രിയുടെ 1940 മുതലുള്ള നാല്‍പത് വര്‍ഷങ്ങളാണ് സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്. അക്കാലത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ച, ജെമിനി ഗണേശനുമായുള്ള അവരുടെ ബന്ധവും സിനിമയുടെ ഒരു പ്രധാന ഭാഗമാണ്.