ഈസ്റ്റേ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരം- 2016ന് സൃഷ്ടികള്‍ ക്ഷണിച്ചു. ഗ്ലോബല്‍ കെ മാഗസിന്റെ പ്രസാധകരായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌ഫോര്‍ എക്‌സലന്‍സ് ആണ് സംഘാടകര്‍. ഈസ്റ്റേ ചെമ്മീന്‍ ഹ്രസ്വചിത്ര പുരസ്‌കാരത്തില്‍ ഫോക്കസ് കാറ്റഗറി വിഭാഗമായി ഇത്തവണ ട്രാന്‍സ്‌ജെന്റര്‍ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഡോ. ബിജു, ബോളിവുഡ് സിങ്ക് സൗണ്ട് വിദഗ്ദ്ധനും സൗണ്ട് എന്‍ജിനീയറുമായ ജയദേവന്‍ ചക്കാടത്ത്, ആറു തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍, 2015ല്‍ 'ഇവിടെ'യിലൂടെ മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം നേടിയ മനോജ്, കേരള സര്‍വ്വകലാശാല സാംസ്‌കാരിക പഠന കേന്ദ്രം മേധാവിയും നിരൂപകയുമായഡോ. മീന ടി. പിള്ള, രാജ്യാന്തര തിയേറ്റര്‍ ആക്ടിവിസ്റ്റുംചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ എയ്ഞ്ചല്‍ ഗ്ലാഡി എിവരാണ് ജൂറി അംഗങ്ങള്‍.
പ്രമുഖ പത്രപ്രവര്‍ത്തകനായ സിറാജ്ഷാ ആണ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍.
മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. നടന്‍/നടി, സംവിധായകന്‍, ചിത്രസംയോജകന്‍, തിരക്കഥ, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങളുണ്ട്. സോഷ്യല്‍മീഡിയയില്‍ ഓഡിയന്‍സ് പോളിലൂടെയായിരിക്കും ജനപ്രിയ ചിത്രംതെരഞ്ഞെടുക്കുക. വിജയിക്കു ജൂറി അംഗങ്ങളിലൊരാളുടെ അടുത്ത ചിത്രത്തില്‍ സഹായി ആകാന്‍ അവസരം ലഭിക്കുമെതാണ് മറ്റൊരു പ്രത്യേകത.
ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളെ സമര്‍ഥമായി കൈകാര്യംചെയ്യു സിനിമയ്ക്കായിരിക്കുംഫോക്കസ് പുരസ്‌കാരം നല്‍കുക. സ്വന്തം ലൈംഗികതയിലൂന്നിയും ഉഭയലൈംഗിതകയുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും മികച്ച ചിത്രങ്ങളെടുത്ത് ശ്രദ്ധേയനായ സംവിധായകന്‍ ഋതുപര്‍ണഘോഷിന്റെ സ്മരണാര്‍ഥമാണ് പുരസ്‌കാരം നല്‍കുന്നത്.
മല്‍സരാര്‍ഥികള്‍ ഓലൈന്‍ വഴിയാണ് സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ടത്. www.easternchemmeen.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. ഒരു സൃഷ്ടിക്ക് 1000 രൂപ വീതം പ്രവേശന ഫീസ് നല്‍കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിമെയ് 31, 2016.
