അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ മ യൗ വിന്റെ ടീസര്‍ പുറത്തിറങ്ങി. മരണ വിവരം പരസ്യമാക്കുന്നതാണ് ടീസറിലെ വിഷയമെങ്കിലും ചിരിക്കാനും ചിന്തിക്കാനുമുണ്ട് ഈ 32 സെക്കന്റില്‍. നടന്‍ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.
ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കമാണ് ഈ മ യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. കൊച്ചിയിലെ ഒരു കടലോര ഗ്രാമം പശ്ചാത്തലമാക്കിയാണ് ഈ മ യൗ എത്തുന്നത്. നായകന്‍,സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ് എന്നീ അഞ്ച് സിനിമകളാണ് ലിജോ ഇതുവരെ ഒരുക്കിയത്.
രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി എഫ് മാത്യൂസാണ് തിരക്കഥ. വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍. മനു ജഗദ് കലാ സംവിധാനം നിര്‍വഹിക്കുന്നു. ചെല്ലാനത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം. രംഗനാഥ് രവിയാണ് ശബ്ദരൂപകല്‍പ്പനയും ശബ്ദ സംവിധാനവും, ദീപു ജോസഫ് ആണ് എഡിറ്റര്‍
