പ്രേക്ഷകരില്‍ കാത്തിരിപ്പേറ്റിയ ചിത്രം മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം 'ഈ.മ.യൗ'വിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ വര്ഷം ക്രിസ്മസിന് മുന്നോടിയായി പ്രിവ്യൂ നടത്തി മികച്ച അഭിപ്രായം നേടിയതിന് ശേഷം പൊടുന്നനെ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. രണ്ടാഴ്ച മുന്പ് ചിത്രത്തിന്റെ നിര്മ്മാണം ആഷിക് അബു ഏറ്റെടുത്തതോടെയാണ് റിലീസിംഗ് തീയ്യതിയില് അന്തിമതീരുമാനമായത്.മെയ് നാലിന് തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയ്ലര് പുറത്തെത്തി. കൊച്ചിയിലെ തീരമേഖലയിലെ ഒരു മരണവീടാണ് റിയലിസവും മാജിക്കല് റിയലിസവും കലര്ത്തി ലിജോ ആവിഷ്കരിച്ചിരിക്കുന്നത്.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്ഡില് മൂന്ന് പുരസ്കാരങ്ങള് നേടിയിരുന്നു ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും പോളി വല്സന് മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരവും ലഭിച്ചു. രംഗനാഥ് രവിക്കായിരുന്നു മികച്ച സൗണ്ട് ഡിസൈനര്ക്കുള്ള അവാര്ഡ്.
