മാധുരി ദീക്ഷിതിന്‍റെ ഏക്കാലത്തെയും ഹിറ്റ് നമ്പര്‍ ഏക് ദോ തീന്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് ഗാനത്തില്‍

മുംബൈ: മാധുരി ദീക്ഷിതിന്‍റെ എക്കാലത്തെയും ഹിറ്റ് ഐറ്റം നമ്പര്‍ 'ഏക് ദോ തീന്‍' ജാക്വലിന്‍ ഫെര്‍ണാണ്ടസിലൂടെ വീണ്ടും എത്തുന്നു. 1998ല്‍ ഇറങ്ങിയ 'തേസാബ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് 'ഏക് ദോ തീന്‍'. 'ബാഗി 2' വിലൂടെയാണ് ഗാനം ഒരിക്കല്‍ കൂടി തരംഗമാകാനെത്തുന്നത്. ഗാനത്തിന്‍റെ ടീസര്‍ ജാക്വലിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ടൈഗര്‍ ഷിറോഫും ദിഷാ പടാനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പഴയ പാട്ടിന്‍റെ അതേ സൗണ്ട് ട്രാക്കാണ് പുതിയ ഏക് ദോ തീനിലും ഉപയോഗിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അഹമ്മദ് ഖാനാണ്.

Scroll to load tweet…