മാധുരി ദീക്ഷിദ് തകര്‍ത്തഭിനയിച്ച  ഗാനരംഗമാണിത്

പ്രേക്ഷകരെ ഏറെ കോരിത്തരിപ്പിച്ച ഏക് ദോ തീന്‍ എന്ന ഗാനം വീണ്ടും വെള്ളിത്തിരയിലേക്ക്. ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത് തകര്‍ത്താടിയ ഐറ്റം നമ്പര്‍ ഗാനമാണ് വീണ്ടുമെത്തുന്നത്.

അഹമ്മദ് ഖാന്റെ സംവിധാനം ചെയ്യുന്ന ബാഗി2വിലാണ് ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാക്വലിനാണ് ഈ ഗാനരംഗത്തില്‍ പ്രേക്ഷകരെ പുളകം കോള്ളിക്കാന്‍ എത്തുന്നത്. മാധുരി ദീക്ഷിതിനെ പോലെ തനിക്ക് ആ രംഗം മികച്ചതാക്കാന്‍ സാധിക്കുേമെന്ന് തോന്നുന്നില്ലെന്നും അതിനായി താന്‍ നടത്തുന്ന ശ്രമം മാധുരി കാണണമെന്നുള്ള ആഗ്രഹമുണ്ടെന്നും ജാക്വിലിന്‍ പറഞ്ഞു.

 1998 ല്‍ പുറത്തിറങ്ങിയ തേസാബിലെ ഗാനം മാറ്റങ്ങളൊന്നും കൂടാെയാണ് പുതിയ ചിത്രത്തിലും അവതരിപ്പിക്കുന്നത്. ആദ്യ ഗാനത്തിലെ മനോഹരമായ ചുവടുകള്‍ പുതിയ ചിത്രത്തിലും ചേര്‍ത്തിട്ടുണ്ട്. ബാഗി2 വിന്റെ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയാണ്.

 ടൈഗര്‍ ഷറോഫ് നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ദിഷാ പടാനനിയാണ് നായിക. 2016 ല്‍ പുറത്തിറങ്ങിയ ബാഗിയുടെ രണ്ടാം ഭാഗമാണ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി പുറത്തിറങ്ങുന്നത്. ആദ്യ ഭാഗത്ത് ശ്രദ്ധ കപൂറായിരുന്നു നായിക.

Scroll to load tweet…

Scroll to load tweet…