ഒരു മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് പുതിയ അഭിനേതാക്കള്‍ക്ക് അവസരം ഒരുക്കുന്നത്


അനൂപ് മേനോൻ തിരക്കഥ എഴുതുന്ന പുതിയ സിനിമയില്‍ അഭിനയിക്കാൻ അവസരം. അനൂപ് മേനോൻ നായകനായി ഒരുങ്ങുന്ന ഒരു മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് പുതിയ അഭിനേതാക്കള്‍ക്ക് അവസരം ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള കോണ്ടസ്റ്റ് വെഹിക്കിളില്‍ വെച്ച് എടുക്കുന്ന സെല്‍ഫിക്കൊപ്പം, മറയത്തൊളി കണ്ണാല്‍ എന്ന ഗാനത്തിന്റെ ഡബ്സ്മാഷ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്ക് അയക്കുകയാണ് വേണ്ടത്. തെരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് അനൂപ് മേനോൻ തിരക്കഥ എഴുതുന്ന പുതിയ സിനിമയില്‍ അവസരം ലഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

എന്റെ മെഴുതിരി അത്താഴങ്ങൾ" 'ക്യാപംസ് റോഡ് ഷോ ഗ്രാൻഡ് ലോഞ്ച് ' നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി സെന്റ് തെരേസാസ്‌ കോളേജിൽ നടക്കും. താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങില്‍ പങ്കെടുക്കും.

സൂരജ് തോമസ് ആണ് ചിത്രംസംവിധാനം ചെയ്യുന്നത്. മിയ ആണ് നായിക. ദിലീഷ് പോത്തൻ, അലൻസിയര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനകം ട്രെൻഡായി മാറിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനും വരികള്‍ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദും ആണ്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.