ബോളിവുഡ് താരം ഹൃഥ്വിക് റോഷന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്തയാള്‍ പേജിന്‍റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി സ്വന്തം ചിത്രം ഇട്ടു. ഒപ്പം പേജില്‍ ഇയാള്‍ ഫേസ്ബുക്ക് ലൈവും സംഘടിപ്പിച്ചു. ഇതോക്കെ കണ്ട് ആരാധകര്‍ ഞെട്ടി.
കോയി മില്‍ഗയയും ക്രിഷും പോലെ താരത്തിന്റെ പുതിയ ലുക്കാണോ എന്ന് സംശയിച്ചവരുമുണ്ട്. പേജ് തട്ടിയെടുത്ത ഹാക്കര്‍ തന്‍റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കി മാറ്റി ആരാധകരോട് സംവദിക്കുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കക്കം ഹൃതിക് റോഷന്‍ പേജ് തിരിച്ചുപിടിച്ചു.
പേജ് മറ്റൊരാള്‍ ഹാക്ക് ചെയ്തതാണെന്നും ഇപ്പോള്‍ എല്ലാം സാധാരണഗതിയിലാണെന്നും ഹൃഥ്വിക്ക് പിന്നീട് പോസ്റ്റ് ഇട്ടു.
