Asianet News MalayalamAsianet News Malayalam

മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച പന്ന്യന് ഇ.പി.ജയരാജന്റെ മറുപടി

EP Jayarajans reply to Pannyan Raveendran over criticizm against Mohanlal
Author
Kannur, First Published Apr 23, 2017, 5:21 PM IST

കണ്ണൂര്‍: മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് നല്‍കിയതിനെ പരോക്ഷമായി വിമര്‍ശിച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ഫേസ്ബുക്കില്‍.മോഹൻലാൽ മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണ്. അദ്ദേഹത്തിന് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണെന്നും ഇ.പി.ജയരാജന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

സഹ്യനും ഹിമഗിരിശൃംഗങ്ങൾക്കും അപ്പുറത്തേക്ക് ഗരിമയോടെ തലയുയർത്തി നിൽക്കുവാൻ കുതിക്കുന്ന അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ്. ഇത് സാംസ്‌കാരിക കേരളം പുച്ഛിച്ച് തള്ളുമെന്നും ജയരാജന്‍ വ്യക്തമാക്കി.

 മഹാനടന്‍മാരായ പുലിമുരുകന്‍മാര്‍ക്ക് എന്തിനാണ് ദേശീയ അവാഡ് നല്‍കിയെതെന്നറിയില്ല. ചിലരെ സന്തോഷിപ്പാകാനുള്ള ഇത്തരം നടപടി, അവാര്‍ഡുകളെ വ്യഭിചരിക്കുന്നതിന് സമമാക്കുമെന്ന് പന്ന്യന്‍ വിമര്‍ശിച്ചിരുന്നു.

ഇ.പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

Follow Us:
Download App:
  • android
  • ios