സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി നടി ഇഷ ഗുപ്‍ത. ഒരു പണിയുമില്ലാത്തവര്‍ക്ക് എന്തെങ്കിലും ജോലി കിട്ടണേയെന്നും ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടാകണേയെന്നും പ്രാര്‍ത്ഥിക്കാന്‍ മാത്രമേ തനിക്കാവൂ എന്നായിരുന്നു ഇഷയുടെ പ്രതികരണം.

സ്വന്തമായിട്ട് ഒന്നും ചെയ്യാനില്ലാത്തവരാണ് ഇങ്ങനെ ട്രോളുമായി വരുന്നത്. അതുകൊണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവര്‍ക്കു നേരെ തിരിയുന്നു. സെലിബ്രിറ്റികള്‍ക്കു നേരെ മാത്രമല്ല ആക്രമണം. ആരുമല്ലത്താവരുടെ കമന്റുകള്‍ ശ്രദ്ധിക്കാന്‍ പോയാല്‍ അതെന്റെ തെറ്റാകും. പേരും സ്വന്തമായൊരു ഇടവും ലഭിച്ചിരിക്കുന്നത് ദൈവാനുഗ്രഹം കൊണ്ടാണ്. ഇതുകൊണ്ട് നല്ല കാര്യങ്ങളാണ് ചെയ്യേണ്ടത്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ട്. പക്ഷെ ഇതുപോലുള്ളവര്‍ക്ക് വേറൊന്നും അറിയില്ല. നല്ല വല്ല ജോലിയും കിട്ടട്ടേ, ജീവിതത്തില്‍ ഒരു ലക്ഷ്യമൊക്കെ ഉണ്ടാവട്ടെ എന്ന് അവര്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു- ഇഷ ഗുപ്‍ത പറഞ്ഞു.


വോഗിന് വേണ്ടി ഇഷ ചെയ്‍ത ഫോട്ടോഷൂട്ടിലെ ടോപ്പ് ലെസ് ചിത്രങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമുണ്ടായിരുന്നു. പിന്നീട് തന്റെ അച്‍ഛനൊപ്പമുള്ള ചിത്രമിട്ടപ്പോഴും ഇഷയ്‍ക്കെതിരെ മോശം കമന്റുകളുണ്ടായി.