താരങ്ങളുടെ ഫോട്ടോകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി കമന്റുകള്‍ വരാറുണ്ട്. ചിലര്‍ മോശം കമന്റുകളും ഇടാറുണ്ട്. പുതിയ ലുക്കിലുള്ള ഫോട്ടോ ഇട്ടപ്പോള്‍ ഇഷ ഗുപ്‍തയ്‍ക്ക് അങ്ങനെ കുറേ കമന്റുകളാണ് കിട്ടിയത്. എന്നാല്‍ അതിനെ നിസ്സാരവത്ക്കരിച്ച് തകര്‍പ്പന്‍ മറുപടിയാണ് ഇഷ ഗുപ്‍ത നല്‍കിയത്.

View post on Instagram

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇഷാ ഗുപ്‍ത മറുപടി നല്‍കിയത്. ഫ്ലൈയിംഗ് കിസായിരുന്നു ഇഷയുടെ മറുപടി. എല്ലാദിവസവും എന്നെ വ്യത്യസ്‍ത രീതിയില്‍ കാണുന്നുവര്‍ക്ക് എന്നായിരുന്നു ഇഷ ഗുപ്‍ത അതിന് കുറിപ്പ് എഴുതിയതും.

മുമ്പും ഇത്തരം കമന്റുകള്‍ക്കെതിരെ ഇഷ മറുപടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒരു സെക്സി ഫോട്ടോ ഷൂട്ട് നടത്തിയപ്പോളുണ്ടായ സാമൂഹ്യമാധ്യമങ്ങളിലെ ആക്രമണത്തിന് എതിരെയായിരുന്നു ഇഷ ഗുപ്‍ത രംഗത്ത് എത്തിയത്. നമ്മുടെ രാജ്യത്ത് സ്‍ത്രീകള്‍ അപഹസിക്കപ്പെടാറുണ്ട്. പെണ്‍കുട്ടി പിറന്നാലും കുറ്റപ്പെടുത്തലുണ്ടാകുന്നു. മാനഭംഗത്തിന് ഇരയായാലും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരുന്നു. അത്തരം കുറ്റപ്പെടുത്തലുകള്‍ ഞാനും അഭിമുഖീകരിക്കേണ്ടി വരുമെന്ന് എനിക്കറിയാം. സാമൂഹ്യമാധ്യമങ്ങളില്‍ മുഖമില്ലാത്തവര്‍ക്ക് അങ്ങനെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. ഞാന്‍ ഒരു മോഡലായതിനാല്‍ ഇത്തരം ഫോട്ടോകള്‍ എടുക്കേണ്ടി വരും. ഞാന്‍ ടോപ്‍ലെസോ നഗ്നയോ ആകും. എന്റെ ഫോട്ടോകള്‍ എന്തിനാണ് മറ്റുള്ളവര്‍ക്ക് പ്രശ്‍നമാകുന്നത്. ഇത് എന്റെ ശരീരമാണ്. വള്‍ഗര്‍ ആകുന്നതിന്റെ അതിര്‍വരമ്പുകള്‍ എനിക്ക് അറിയാം. എന്റെ ചിത്രങ്ങള്‍ വള്‍ഗര്‍ ആണെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല- ഇഷ ഗുപ്‍ത പറഞ്ഞു.