നിഖില്‍ തമ്പിയുമായി സ്‍നേഹത്തിലാണ്, പക്ഷേ അത് നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലല്ല- വിശദീകരണവുമായി ഇഷ ഗുപ്‍ത

ഡിസൈനര്‍ നിഖില്‍ തമ്പിയുമായി മോതിര കൈമാറ്റം നടത്താൻ ഒരുങ്ങുകയാണെന്ന് നടി ഇഷ ഗുപ്‍ത നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അത് വെറും തമാശയായിരുന്നുവെന്നാണ് ഇഷ ഗുപ്‍ത പറയുന്നത്.

നിഖില്‍ തമ്പി എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞങ്ങള്‍ പരസ്‍പരം സ്‍നേഹിക്കുന്നു, സുഹൃത്ത് എന്ന നിലയില്‍. അവനെ അടുത്ത സുഹൃത്തായി കിട്ടിയതില്‍ ഞാൻ ഭാഗ്യവതിയാണ്. താൻ ഇപ്പോഴും സിംഗിളാണെന്നും യോജിച്ച പുരുഷനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഇഷ ഗുപ്‍ത പറയുന്നു.

ഇഷ ഗുപ്‍ത നേരത്തെ നിഖില്‍ തമ്പിയുടെ മോഡല്‍ ആയിരുന്നു. ഇറാനിയൻ സിനിമയായ ഡെവിള്‍സ് ഡോട്ടറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഇഷ ഗുപ്‍ത.