രണ്ട് തവണ ക്രൂര ബലാത്സംഘത്തിന് ഇരയായതോടെ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും 29 കാരിയായ ഇവാന്‍ പറയുന്നു. കാമുകനായിരുന്നു ആദ്യം പീഡിപ്പിച്ചത്. എന്നാല്‍ വിവരം പുറത്തറിഞ്ഞാല്‍ തന്നെ കുറ്റക്കാരിയായി ചിത്രീകരിക്കുമെന്ന് ഭയന്നാണ് നിശബ്ദയാത്.
ഒരു ബാര്‍ ഉടമയാണ് രണ്ടാം തവണ പീഡിപ്പിച്ചത്. രണ്ടു സംഭവങ്ങളും നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെന്നും ഭയം കാരണം താന്‍ ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നതാണെന്നും ഇവാന്‍ പറയുന്നു. 1973 ല്‍ ഇറങ്ങിയ വെസ്റ്റ് വേള്‍ഡ് എന്ന സിനിമയുടെ തീമിനെ ആസ്പദമാക്കിയുള്ള പരമ്പരയിലെ ഇവാന്റെ കഥാപാത്രവും ക്രൂരപീഡനത്തിന് ഇരയാകുന്നുണ്ട്.
പീഡനങ്ങളേല്‍പ്പിച്ച മാനസികാഘാതം തന്നെ ആത്മഹത്യ ചിന്തകളിലേക്ക് നയിച്ചു. ലോകത്ത് സ്ത്രീ വിരുദ്ധതയും പുരുഷമേധാവിത്വവും അരങ്ങു തകര്‍ക്കുമ്പോള്‍ തനിക്കിനിയും നിശബ്ദയാകാന്‍ സാധിക്കില്ല. മനസ്സിന്‍റെ ഭാരം കാരണം തനിക്ക് ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ സമാധാനമുണ്ടെന്നും താരം പറയുന്നു. വെളിപ്പെടുത്തലിന് മണിക്കൂറുകള്‍ക്ക് ശേഷം താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചുനാളത്തേക്ക് ഇടവേളയെടുക്കുകയാണെന്നും ഇവാന്‍ അറിയിച്ചു.
