കൂട്ട ബലാല്‍സംഗത്തിന് ഇരയായി എന്ന് മോഡല്‍ പൂജാ മിശ്രയുടെ പരാതി. ജയ്‍പൂരില്‍ വച്ച് മൂന്നു കാമറമാൻമാരാണ് തന്നെ ബലാല്‍സംഗം ചെയ്‍തതെന്ന് പൂജാ മിശ്ര പരാതിപ്പെടുന്നു.
ജയ്‍പൂരില്‍ ഒരു ടി വി ഷോയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു. ചിത്രീകരണത്തിനു ശേഷം മൂന്നു ക്യാമറാമാന്‍മാരെയും ഹോട്ടലില്‍ പാര്‍ട്ടിക്ക് ക്ഷണിച്ചു. അവിടെവെച്ച് ഭക്ഷണത്തില്‍ മരുന്നു ചേര്‍ത്തു ബോധം കെടുത്തി ബലാല്‍സംഘം ചെയ്യുകയായിരുന്നുവെന്ന് പൂജാ മിശ്ര ആരോപിക്കുന്നു. ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ആളുകള്‍ ബ്ലാക് മെയില്‍ ചെയ്യുന്നതായും പൂജാ മിശ്ര പരാതിപ്പെടുന്നു.
