നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ ഫാന്റസി ത്രില്ലർ ചിത്രം ഐ ആം ഗെയിമിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ദുൽഖർ തന്നെ ആലപിച്ച ലൂസർ ഗെയിം എന്ന ഗാനത്തിന് സംഗീതം നൽകിയത് ജേക്സ് ബിജോയ് ആണ്.

ദുൽഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിന്റെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ദുൽഖർ പാടിയ ലൂസർ ​ഗാനം ആണ് പുറത്തുവന്നിരിക്കുന്നത്. ജേക്സ് ബിജോയ് സം​ഗീതം ഒരുക്കിയ ​ഗാനത്തിന് വരികൾ എഴുതിയത് സുഹൈൽ കോയ ആണ്. സെപ്‍റ്റംബര്‍ മൂന്നിന് ആഗോള റിലീസായി എത്തിയ പടം കൂടിയാണ് ഐ ആം ​ഗെയിം.

ദുൽഖറിന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ ആണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയിലെല്ലാം കയ്യടി നേടുന്ന ദുൽഖർ സൽമാൻ, കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഡാൻ എന്ന് പേരുള്ള കഥാപാത്രമായി ദുൽഖർ സൽമാൻ ആദ്യാവസാനം ചിത്രത്തിൽ കയ്യടി നേടുന്നുണ്ട്. മാസ് രംഗങ്ങളിലെല്ലാം ദുൽഖർ സൽമാൻ കാഴ്ചവച്ച പെർഫോർമൻസ് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ഒരല്പം പാളിയാൽ പോലും കൈവിട്ട് പോകാവുന്ന കഥാപാത്രത്തെ അതീവ കയ്യടക്കത്തോടെയാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത്.

ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന വമ്പൻ തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി, ആവേശം സമ്മാനിക്കുന്ന ചിത്രം ആരാധകർക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള ഒട്ടേറെ നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ്. ഞെട്ടിക്കുന്ന ഇന്റർവെൽ പോയന്റും തകർപ്പൻ ക്ലൈമാക്സുമാണ് ചിത്രത്തിന്റെ മറ്റു ഹൈലൈറ്റുകൾ. ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. ജിംഷി ഖാലിദ് ഒരുക്കിയ ദൃശ്യങ്ങൾ, അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ സംഘട്ടനവും ചിത്രത്തെ ആവേശകരമാക്കിയിട്ടുണ്ട്. ഇവർക്ക് പുറമെ ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, കായദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും മികച്ച പ്രകടനമാണ് നൽകിയത്. നഹാസ് ഹിദായത്തിന്റ ഗംഭീര മേക്കിങ് ആണ് ചിത്രത്തെ ഒരു വമ്പൻ തീയേറ്റർ വിസ്മയമാക്കി മാറ്റുന്നത്.

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming