പൃഥ്വിരാജ് നായകനാകുന്ന എസ്രയുടെ ടീസര്‍ പുറത്തുവിട്ടു. ഒരു ഹൊറര്‍ സിനിമയായിട്ടാണ് എസ്ര ഒരുക്കിയിരിക്കുന്നത്. ജയകൃഷ്‍ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

രഞ്ജന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സിനിമയില്‍ അഭിനയിക്കുന്നത്. ടൊവിനോ, പ്രിയ ആനന്ദ് തുടങ്ങിയവരും സിനിമയിലുണ്ട്. സുജിത് വാസുദേവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുകേഷ് ആര്‍ മേത്തയും സി വി സാരഥിയുമാണ് സിനിമ നിര്‍മ്മിക്കുന്നത്.