'എന്നാലും ദുല്‍ഖറെ സുഡുമോനൊരു മറുപടി കൊടുക്കാമായിരുന്നു'

First Published 25, Mar 2018, 12:02 PM IST
Facebook post of Samuel Robinson sudani from nigeria fame
Highlights
  • 'എന്നാലും ദുല്‍ഖറെ സുഡുമോനൊരു മറുപടി കൊടുക്കാമായിരുന്നു'

സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകനായെത്തിയ ചിത്രമാണ് 'സുഡാനി ഫ്രം നൈജീരിയ. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം. മികച്ച റിവ്യൂ ആണ് ചിത്രത്തിന് എല്ലാ കോണില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍സൗബിനെ പോലെ തന്നെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഒരു ആഫ്രിക്കന്‍ താരം സാമുവല്‍ റോബിന്‍സണ്‍ ആണ്. എന്നാല്‍ ചിത്രത്തില്‍ സുഡു എന്നാണ് ഈ കഥാപാത്രത്തെ വളിക്കുന്നത്. 

പ്രധാന വേഷത്തിലെത്തിയ സുഡുവിനെ മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും ട്രോള്‍ ഗ്രൂപ്പുകളിലും സുഡു സ്ഥാനം പിടിച്ചു കഴിഞ്ഞു.  എന്നാല്‍ സിനിമയുടെ വിജയാഘോഷങ്ങള്‍ക്കിടയിലും ഒരു സങ്കടം പങ്കുവയ്ക്കുകയാണ് മലയാളികളുടെ സുഡുമോന്‍.

ദുല്‍ഖര്‍ സല്‍മാന് സുഡുമോന്‍ അയച്ച മെസേജിന് മറുപടി കിട്ടിയില്ലെന്നതാണ് സാമുവലിന്‍റെ സങ്കടം. ദുല്‍ഖറിന് മെസേജ് അയച്ചതിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് സാമ്വല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. സൂപ്പര്‍ സ്റ്റാറിന്‍റെ മകനെന്ന നിലയില്‍ അല്ലാതെ തന്നെ സ്വന്തം നിലയില്‍ കഴിവ് തെളിയിച്ച താങ്കള്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്നും സാമുവല്‍ മെസേജില്‍ പറയുന്നുണ്ട്.

സുഡുവിനെ സമാധാനിപ്പിക്കാന്‍ മലയാളി ആരാധകര്‍ പാടുപെടുകയാണിപ്പോള്‍. താങ്കള്‍ വിഷമിക്കേണ്ടെന്നും എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടെന്നും ചിലര്‍ പറയുന്നു. എന്നാലും എന്‍റെ ദുല്‍ഖറെ നമ്മുടെ സുഡുമോനൊരു മറുപടി കൊടുക്കാമായിരുന്നെന്ന് ചിലര്‍. പലരും ദുല്‍ഖറിനെ മെന്‍ഷന്‍ ചെയ്യിന്നുമുണ്ട്. എന്തായാലും സുഡുവിന് ദുല്‍ഖറിന്‍റെ മറുപടിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

loader