മികച്ച അഭിനയ പ്രകടനത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടനാണ് ഫഹദ് ഫാസില്‍. അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകരുമുണ്ട്. മിക്ക സിനിമാ താരങ്ങള്‍ക്കും ഈ ആരാധകരെ കൊണ്ട് ചിലപ്പോഴൊക്കെ തലവേദന ഉണ്ടായിട്ടുണ്ട്. സിനിമാ താരങ്ങളെ ആയാല്‍പോലും ഫാന്‍സുകാര്‍ വെറുതെ വിടാറില്ല. അത്തരമൊരു സന്ദര്‍ഭത്തില്‍ ഫാന്‍സ് അസോസിയേഷനെ കുറിച്ച് ഫഹദ് ഫാസില്‍ പറയുന്നത് ഇങ്ങനെ.

"ഫാന്‍സ് അസോസിയേഷനെ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ താല്‍പര്യം കാണിക്കാറില്ല. ഫാന്‍സുകാരെയല്ല ചിന്തിക്കാന്‍ കഴിവുള്ള ചെറുപ്പക്കാരെയാണ് രാജ്യത്തിന് ആവശ്യം. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ തുറന്ന് പുറഞ്ഞത്.

 സിനിമയെ കൂടാതെ യാത്രകള്‍ ചെയ്യാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ബുക്ക് ചെയ്ത് പ്ലാനിംഗോടെ ചെയ്യുന്ന യാത്രകളല്ല. എല്ലാം രാവിലെ തീരുമാനിച്ച് വൈകിട്ട് പുറപ്പെടുന്ന യാത്രകളാണ്. എന്റെയും നസ്രിയയുടെയും ഇഷ്ടാനിഷ്ടങ്ങള്‍ വ്യത്യസ്തമാണ്. പാട്ടുകളിലും ഭക്ഷണ കാര്യങ്ങളിലും യാത്രകളിലുമുള്‍പ്പെടെ. അവള്‍ക്കിഷ്ടം സജീവമായ നഗരകാഴ്ചകളാണ്. എനിക്ക് വളരെ സീനിക്കായുള്ള സ്ഥലങ്ങളും ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളും കാണാനാണ്. എങ്കിലും രണ്ടുപേരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ ഞങ്ങള്‍ പരസ്പരം വിലകല്‍പ്പിക്കുന്നു എന്നതാണ് പ്ലസ്". ഫഹദ് പറഞ്ഞു.