ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് ‘ശിവഗംഗ സിനിമ ഫാക്ടറി'. സിനിമയ്‍ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു സിനിമാ നടനെ കാണാതാവുന്നതിലുടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ബാബു ജനാർദ്ദനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബാബു ജനാർദ്ദനന്‍ തന്നെയാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നതും. അരവിന്ദ് കൃഷ്ണയും അരുണും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.അനു എലിസബത്തും അരുൺ ഗോപിനാഥും ചേർന്ന് രചിക്കുന്ന ഗാനങ്ങളുടെ വരികൾക്ക് ഗോപി സുന്ദര്‍ ഈണം നൽകുന്നു. ഫഹദിനു പുറമേ ഇഷ തൽവാർ, മൈഥിലി, ലെന, ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
