ഫഹദ് തമിഴിലേക്ക്. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഫഹദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് നായിക. ശിവകാര്‍ത്തികേയനാണ് നായകന്‍.

തനി ഒരുവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷമായതിനാല്‍ മോഹന്‍ രാജയുടെ പുതിയ സിനിമയില്‍ ആരാധകര്‍ക്ക് പ്രതിക്ഷ ഏറെയുമാണ്. ആര്‍ഡി രാജയും 24 എഎം സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം ഫഹദ് നായകനായ മഹേഷിന്റെ പ്രതികാരം ഇപ്പോഴും തീയേറ്ററില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശനം തുടരുകയാണ്. ശ്യാം പുഷ്‍കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തനാണ് സിനിമ സംവിധാനം ചെയ്‍തത്.