ഫഹദിനെ കേന്ദ്രകഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന "കാർബൺ" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ഗ്രാമീണ യുവാവായി ഫഹദ് എത്തുന്ന ചിത്രത്തിൽ മംമ്‌താ മോഹൻദാസാണ് നായിക. ഒരു കൊമേർഷ്യൽ എൻ്റർടെയ്‌നർ ആയിരിക്കും കാർബൺ. സംവിധായകൻ വേണു തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കാർബൺ.

ഓഗസ്റ്റ് 21ന് ചിത്രീകരണം ആരംഭിക്കും. സിബി തോട്ടുപുറം നിർമ്മിക്കുന്ന കാർബണിൽ ദിലീഷ് പോത്തൻ, നെടുമുടിവേണു, സൗബിൻ ഷാഹിർ, വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബോളിവുഡിലെ ബ്രഹ്‌മാണ്ഡ ക്യാമറമാൻ കെ യു മോഹനാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിശാൽ ഭരദ്വാജാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്.