ചെന്നൈ: മണിരത്നം ചി​ത്ര​ത്തി​ൽ നി​ന്നും ഫ​ഹ​ദ് പി​ന്മാ​റി​യെന്ന് വാര്‍ത്ത. പ്ര​തി​ഫ​ലം സം​ബ​ന്ധി​ച്ചു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യെ​ന്നാ​ണ് ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതില്‍ ഒരു വിശദീകരണം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മദ്രാസ് ടാക്കീസില്‍ നിന്നോ ഫഹദില്‍ നിന്നോ ഉണ്ടായിട്ടില്ല.

ഡേ​റ്റ് പ്ര​ശ്ന​മാ​ണ് പി​ൻ​മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫ​ഹ​ദി​ന് പ​ക​രം മാ​ധ​വ​ൻ അ​ഭി​ന​യി​ക്കു​മെ​ന്നും ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നു.  അ​തി​ഥി റാ​വു, പ്ര​കാ​ശ് രാ​ജ്, ജ​യ​സു​ധ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. സം​ഗീ​തം- എ.​ആ​ർ. റ​ഹ്മാ​ൻ, ഛായാ​ഗ്ര​ഹ​ണം-​സ​ന്തോ​ഷ് ശി​വ​ൻ. 

അ​ര​വി​ന്ദ് സാ​മി, വി​ജ​യ് സേ​തു​പ​തി, ചി​മ്പു, ജ്യോ​തി​ക, ഐ​ശ്വ​ര്യ രാ​ജേ​ഷ് എ​ന്നീ വ​ൻ​താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മ​ണി​ര​ത്ന​ത്തി​ന്‍റെ പു​തി​യ ചി​ത്രം നേ​ര​ത്തെ ത​ന്നെ വ​ൻ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. ചി​ത്ര​ത്തി​ലെ വ​ൻ​താ​രസാ​ന്നി​ധ്യം ത​ന്നെ​യാ​യി​രു​ന്നു പ്രൊ​ജ​ക്ടി​ന് ഇ​ത്ര​യേ​റെ വാ​ർ​ത്താ പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്.