Asianet News MalayalamAsianet News Malayalam

കോട്ടയത്ത് കബാലിയുടെ വ്യാജ ഡിവിഡികൾ പിടികൂടി

Fake DVD
Author
Kottayam, First Published Jul 27, 2016, 2:52 AM IST

കോട്ടയം മുണ്ടക്കയത്ത് കബാലി സിനിമയുടെ വ്യാജ ഡിവിഡികൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കട ഉടമ ഷാമോനെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി പോലിസ് നടത്തിയ പരിശോധനയിലാണ് മുണ്ടക്കയം ബസ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് എന്ന കടയിൽ നിന്നു എട്ട് ഡിവിഡികൾ പിടികൂടിയത്.  ജില്ലാ പൊലീസ് മേധാവി എൻ രാമചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഷാഡോ പോലീസ് കടയിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഡിവിഡികൾക്ക് പുറമെ വ്യാപകമായി ഇവ വിറ്റഴിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ ഷാമോൻ വ്യാജ സി.ഡി വില്പന നടത്തിയ സംഭവത്തിൽ മുൻപും പിടിയിലായിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios