ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു ട്വിറ്ററിലൂടെയാണ് അറിയിച്ചത്
മുംബൈ: പ്രമുഖ ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ഫര്‍ഹാന്‍ അക്തര്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫര്‍ഹാന്‍ തന്നെയാണ് പ്രേക്ഷകരെ വിവരം അറിയിച്ചത്. എന്നാല്‍ ഫര്‍ഹാന്‍ അഖ്തര്‍ ലൈവ് എന്ന പേജ് തുടരുമെന്നും താരം അറിയിച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് പിന്നിലെ കാരണമെന്താണെന്ന് പ്രേക്ഷകരോട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നാണ് കരുതുന്നത്.
