രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസില്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് ഫര്‍ഹാന്‍ സിനിമയില്‍ സജീവമായിരുന്നില്ല. ഇപ്പോഴിതാ ഫര്‍ഹാന്‍ ഫാസില്‍ നായകനായി ഒരു സിനിമ ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. അനീഷ് അന്‍വറിന്റെ പുതിയ സിനിമയിലാണ് ഫര്‍ഹാന്‍ ഫാസില്‍ നായകനാകുന്നത്.

ചിത്രത്തില്‍ മധുവും ഷീലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.