പോള്‍ വാള്‍ക്കര്‍ ഇല്ലാതെ പുറത്തിറങ്ങുന്ന ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് സീരിസിലെ 8 ഭാഗത്തിന്‍റെ തീം ട്രെയിലര്‍ ഇറങ്ങി. ഏഴാം പതിപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ട് മുമ്പായിരുന്നു അപകടത്തില്‍ പോള്‍ വാക്കര്‍ മരണപ്പെട്ടത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയില്‍ നിന്ന് എട്ടാം പതിപ്പ് ഉണ്ടാകുമെന്ന് മരണത്തിന്‍റെ തൊട്ടുമുമ്പ് പോള്‍ വാക്കര്‍ വ്യക്തമാക്കിയിരുന്നു

പുതിയ ചിത്രത്തില്‍ പോള്‍ വാക്കറിന് പകരക്കാരനായി ആരാണ് എത്തുന്നതെന്ന് ഇത് വരെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററില്‍ വിന്‍ ഡീസല്‍ മാത്രമായിരുന്നു പ്രത്യക്ഷപ്പെട്ടത്. 

ഏഴാം പതിപ്പ് പോളിന് വേണ്ടിയുള്ളതായിരുന്നു, ഏട്ടാം പതിപ്പ് പോളില്‍ നിന്നുള്ളതെന്നാണ് വിന്‍ഡീസല്‍ നേരത്തെ അറിയിച്ചിരുന്നത്. പരമ്പരയില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ട ചിത്രമായിരുന്നു ഏഴാം പതിപ്പ്.