Asianet News MalayalamAsianet News Malayalam

സെല്‍ഫി വൈറലായി, ഫാത്തിമ സന ഷെയ്‍ഖിനെതിരെ രൂക്ഷ വിമര്‍ശനം

Fatima Sana Shaikh Trolled again this time for a shameless selfie
Author
Mumbai, First Published Oct 14, 2017, 10:56 AM IST

ദംഗല്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഫാത്തിമ സന ഷെയ്‍ഖ്. എന്നാല്‍ ഇപ്പോള്‍ ഒരു സെല്‍ഫിയുടെ പേരില്‍ ഫാത്തിമ സന ഷെയ്‍ക്കുനേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. സാരിയുടുത്ത് വയറിന്റെ ഒരു വശം കാണിച്ചുള്ള സെല്‍ഫി പോസ്റ്റ് ചെയ്‍തതാണ് വിനയായിരിക്കുന്നത്. ഷെയിംലെസ് സെല്‍ഫി എന്ന അടിക്കുറിപ്പോടെയാണ് ഫാത്തിമ സന ഷെയ്‍ക്ക് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

നാണമില്ലാത്തവള്‍ എന്നാണ് കുറേപ്പേര്‍ കമന്റിട്ടിരിക്കുന്നത്. ചിലര്‍ ഫാത്തിമയുടെ സൗന്ദര്യത്തെ പുകഴ്ത്താനും മടിച്ചില്ല. റംസാന്‍ കാലത്ത് ബിക്കിനിയിട്ട ഫോട്ടോ പോസ്റ്റ് ചെയ്‍തതിന് നേരത്തെ ട്രോളര്‍മാര്‍ ഫാത്തിമയ്‍ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.

 

Follow Us:
Download App:
  • android
  • ios