നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് വീണ്ടും കാണിച്ചുതന്ന സിനിമ. ഇപ്പോഴിതാ വീണ്ടും പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്. സിനിമ വെറും രണ്ടു മിനിട്ടില്‍ ഒരു വീഡിയോയില്‍ ഒരുക്കിയിരിക്കുന്നു.
ക്ലൈമാക്സ് ഒഴികെയുള്ള സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം രണ്ട് മിനിറ്റില്‍ അതിമനോഹരമായി ചേര്‍ത്തിരിക്കുകയാണ് വീഡിയോയില്‍. ഫഹദ്, നിമിഷ വിജയന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
