കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ സിനിമയാണ് ശിക്കാരി ശംഭു. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

തമിഴ് സിനിമാ നിര്‍മ്മാതാവ് ആര്‍ കെ സുരേഷാണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് വാങ്ങിയത്. ആര്‍‌ കെ സുരേഷ് തന്നെയായിരിക്കും തമിഴില്‍ നായകനാകുക. അതേസമയം മലയാളത്തില്‍ കുഞ്ചാക്കോ ബോബനു പുറമേ വിഷ്‍ണു ഉണ്ണികൃഷ്‍ണനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശിവദ നായരാണ് നായിക.