ഏഷ്യാനെറ്റ് സിംഗപ്പൂരില്‍ നടത്തിയ താരനിശ ഇന്ന് മുതല്‍ പ്രേക്ഷകരിലേക്ക്. സൂപ്പര്‍താരം മോഹന്‍ലാല്‍ അടക്കം അണിനിരന്ന സിംഗപ്പൂര്‍ ഓണം 2016 ഇന്നും നാളെയും വൈകിട്ട് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും.
സിംഗപ്പൂരിലെ മലയാളികള്‍ക്കുള്ള ഏഷ്യാനെറ്റിന്റെ ഓണസമ്മാനം. പ്രവാസികള്‍ക്ക് അവിസ്മരണീയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് സിംഗപ്പൂര്‍ ഓണം 2016 എസ്‌പ്ലനേഡ് തീയറ്ററില്‍ അരങ്ങേറിയത്.
മോഹന്‍ലാലും നായികമാരും ചേര്‍ന്ന് അവതരിപ്പിച്ച ഒന്നരമണിക്കൂര്‍ നീണ്ട അമ്മയോടൊപ്പം എന്ന പരിപാടിയായിരുന്നു ഹൈലൈറ്റ്.
ചിരിയുടെ മാലപ്പടക്കവുമായി രമേഷ് പിഷാരടിയും കലാഭവന്‍ ഷാജോണും ധര്‍മ്മജനും.
ഉണ്ണിമേനോന്‍, സിതാര, മംമ്ത മോഹന്‍ദാസ് , സ്റ്റീഫന്‍ ദേവസ്യ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച സംഗീതവിരുന്നും താരനിശക്ക് മിഴിവേകി.
സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിംഗ് ഡയറക്ടറും, ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാനുമായ കെ മാധവന്‍, മോഹന്‍ലാല്‍ എന്നിവരെ അംബാസിഡര്‍ ഗോപിനാഥ പിള്ള ചടങ്ങില്‍ ആദരിച്ചു. സിംഗപ്പൂര്‍ മലയാളി അസോസിയേഷനുമായി ചേര്‍ന്നാണ് ഏഷ്യാനെറ്റ് താരനിശ സംഘടിപ്പിച്ചത്. പരിപാടി രണ്ട് ഭാഗങ്ങളായി ശനി ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും.
