ഇതാ ഒരു സിനിമ നിറയെ ബിരിയാണി. ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയിലാണ് ബിരിയാണി ഉണ്ടാക്കുന്ന കഥ പറയുന്നത്. കിരണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ നാളെ തീയേറ്ററിലെത്തും.


ലെനയാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, അജു, ജോജു, ഭാവന, സുരഭി ലക്ഷ്‍മി തുടങ്ങി ഒട്ടേറെ താരങ്ങളാണ് ബിരിയാണിക്കിസ്സയില്‍ വേഷമിടുന്നത്.

എല്ലാ ഞായറാഴ്ചയും കോഴിക്കോട് നടത്തുന്ന ബിരിയാണി നേര്‍ച്ചയുടെ കഥയാണ് സിനിമ പറയുന്നു. ഫാന്റസി കോമഡി ചിത്രമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.